adimage

കാടുമൂടിക്കിടന്ന പുറമ്പോക്ക് ഇനി മനോഹരമായ കളിസ്ഥലം; മന്ദമംഗലത്ത് നാട്ടുകൂട്ടായ്മയിൽ ഒരുങ്ങിയ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

കാടുമൂടിക്കിടന്ന പുറമ്പോക്ക് ഇനി മനോഹരമായ കളിസ്ഥലം; മന്ദമംഗലത്ത് നാട്ടുകൂട്ടായ്മയിൽ ഒരുങ്ങിയ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു adimage
2026-05-20T13:49:00 | By Krishnapriya S R

കൊയിലാണ്ടി: (koyilandy.truevisionnews.com) കൊയിലാണ്ടി നഗരസഭയിൽ വർഷങ്ങളായി കാടുപിടിച്ചും ചെളിനിറഞ്ഞും ജനങ്ങൾക്ക് പ്രവേശിക്കാൻ പോലും കഴിയാത്തവിധം കിടന്നിരുന്ന പുറമ്പോക്ക് ഭൂമി നാട്ടുകാരുടെ കൂട്ടായ്മയിൽ മനോഹരമായ കളിസ്ഥലമായി മാറി.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് കൗൺസിലറുമായ എ.പി. സുധീഷിന്റെ സജീവമായ നേതൃത്വത്തിലാണ് മന്ദമംഗലത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ദീർഘകാലത്തെ ഈ സ്വപ്നം യാഥാർത്ഥ്യമായത്.

മന്ദമംഗലം ബീച്ച് പരിസരത്ത് പാറപ്പള്ളിക്കും സ്വാമിയാർ കാവിനും സമീപമുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമിയാണ് നാട്ടുകാർ ഒത്തൊരുമിച്ച് അധ്വാനിച്ച് കളിസ്ഥലമാക്കി മാറ്റിയെടുത്തത്. ആഘോഷപ്രതീതിയോടെ നടന്ന ഗ്രൗണ്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ എ.പി. സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഗായകൻ കൊല്ലം ഷാഫി മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡിലെ പ്രമുഖ കായിക പ്രതിഭകളായ രോഹൻ എസ്. കുന്നുമ്മൽ, കെ.കെ. അമേയ, പൂജ രവി എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

നഗരസഭാ കൗൺസിലർമാരായ ഷാജി പാതിരിക്കാട്, തസ്‌നിയ എന്നിവരും കെ. ചിന്നൻ, ഇ.എസ്. രാജൻ, ശ്രീകല കൈപ്പുറത്ത്, ഭാഗ്യചന്ദ്രൻ, ടി.വി. ഇസ്മയിൽ, മുകുന്ദൻ, കെ.കെ. സുമേഷ് തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കെ.കെ. റംഷിദ് സ്വാഗതവും അഭിജിത് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 പ്രമുഖ ടീമുകൾ മാറ്റുരച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റും ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു.

Content Highlight: content highlights Inauguration of the ground prepared by the local community in Mandamangalam

adimage

Next TV

Related Stories
സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

Jul 17, 2026 02:19 PM

സ്വരമാധുര്യത്തിന് പ്രണാമം; പൊയിൽക്കാവിൽ എസ്. ജാനകി അനുസ്മരണവും സംഗീതാർച്ചനയും സംഘടിപ്പിച്ചു

പു.ക.സ പൊയിൽക്കാവ് യൂണിറ്റും സെവൻ നോട്ട്സ് ബാൻഡും സംയുക്തമായി ഗായിക എസ്. ജാനകിയുടെ അനുസ്മരണ സംഗീതാർച്ചന നടത്തി. സുനിൽ തിരുവങ്ങൂർ, സുസ്മിത ഗിരീഷ്...

Read More >>
കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

Jul 17, 2026 02:07 PM

കൊയിലാണ്ടിയിൽ യാത്രയ്ക്കിടെ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി ടൗണിൽ കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പണവും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും ഉണ്ട്. കണ്ടുകിട്ടുന്നവർ 8137828436 എന്ന...

Read More >>
കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

Jul 16, 2026 05:33 PM

കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു; ഗുരുതര പരിക്ക്

കീഴരിയൂരിൽ സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായയുടെ...

Read More >>
കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Jul 16, 2026 05:16 PM

കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു

കൊയിലാണ്ടി മുത്താമ്പിയിൽ ബൈക്ക് അപകടത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കൈവശം 1.40 ഗ്രാം എം.ഡി.എം.എ...

Read More >>
ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Jul 16, 2026 12:47 PM

ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാർച്ച്...

Read More >>
ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

Jul 16, 2026 12:34 PM

ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ നൽകി

പിഷാരികാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നഷ്ടപെട്ട സ്വർണമാല സെക്യൂരിറ്റി ജീവനക്കാരൻ കണ്ടെത്തി തിരികെ...

Read More >>
Top Stories










News Roundup






GCC News






Entertainment News





adimage
https://koyilandy.truevisionnews.com/